ഈജിപ്തിലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് മാര്‍ച്ച് 21 മുതല്‍

കെയ്‌റോ: ഈജിപ്തിലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചു. മാര്‍ച്ച് 21-ന് തുടങ്ങുന്ന തിരഞ്ഞെടുപ്പ് മെയ് ഏഴിനാണ് സമാപിക്കുന്നത്. 2012-ലെ കോടതി വിധിയെ തുടര്‍ന്ന് ഈജിപ്തില്‍ തിരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റ് കോടതി പിരിച്ചുവിട്ടിരുന്നു. ഇതിനു ശേഷം ഈജിപ്തില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടന്നിരുന്നില്ല.

2011-ല്‍ നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മുസ്‌ലീം ബ്രദര്‍ഹുഡ് പാര്‍ട്ടിക്കായിരുന്നു ഭൂരിപക്ഷം. ഇതെ തുടര്‍ന്ന് മുഹമ്മദ് മുര്‍സി ഈജിപ്തിന്റെ പ്രസിഡന്റ് ആയിരുന്നു. നിലവില്‍ ബ്രദര്‍ഹുഡിനെ തീവ്രവാദ സംഘടനയുടെ ഗണത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനാല്‍ തന്നെ അവര്‍ക്ക് ഈജിപ്തില്‍ പ്രവര്‍ത്തിക്കുവാന്‍ സാധിക്കില്ല.

Top