കെയ്‌റോ: ഈജിപ്തില്‍ കുരങ്ങിനെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ യുവതിക്ക് മൂന്നുവര്‍ഷം തടവ് ശിക്ഷ. ബസ്മ അഹമ്മദ് എന്ന യുവതിക്ക് മന്‍സൗറ സിറ്റി കോടതിയാണ് തടവു ശിക്ഷ വിധിച്ചത്.
കഴിഞ്ഞ ഒക്‌ടോബറിലായിരുന്നു ശിക്ഷയ്ക്ക് ഇടയാക്കിയ സംഭവം നടന്നത്. ബസ്മ അഹമ്മദ് കുരങ്ങിനെ കളിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിച്ചതിനു പിന്നാലെയാണ് കേസ്. കുരങ്ങിനെ ലൈംഗികമായ രീതിയില്‍ സമീപിച്ച യുവതി ലൈംഗിക ചുവയുള്ള സംഭാഷണങ്ങള്‍ നടത്തിയതും, കുരങ്ങിന്റെ ജനനേന്ദ്രിയത്തില്‍ സ്പര്‍ശിക്കുന്നതും മറ്റും വീഡിയോയില്‍ ഉള്‍പ്പെട്ടിരുന്നു.
ഈ വീഡിയോ പുറത്തു വന്നതോടെ സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായി മാറുകയായിരുന്നു. ഇതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നതോടെയാണ് യുവതിക്കെതിരെ കേസെടുത്തത്.
കോടതിയില്‍ യുവതി തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തന്റെ അറിവോടെയല്ല ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചത് എന്നായിരുന്നു യുവതിയുടെ വാദം. കോടതിയുടെ അന്വേഷണത്തില്‍ സദാചാരലംഘനത്തിനു യുവതിക്കുമേല്‍ മറ്റു രണ്ടു കേസുകള്‍ നില നിന്നതിന്റെ അടിസ്ഥാനത്തിലും കോടതി യുവതിയുടെ വാദങ്ങള്‍ തള്ളി.