കെയ്റോ: ഈജിപ്തില്‍ ഫുട്ബോള്‍ മത്സരം കാണാനെത്തിയവരും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 40 പേര് കൊല്ലപ്പെട്ടു. 15ഓളം പേര്‍ക്ക് പരിക്കേറ്റു. സമലേക് ഫുട്ബോള്‍ ക്ലബിന്റെ ആരാധകരും പൊലീസും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. ടിക്കറ്റില്ലാതെ കളി കാണാനെത്തിയവരെ തടഞ്ഞതാണ് സംഘര്‍ഷത്തിലെത്തിയത്. എന്നാല്‍ സ്റ്റേഡിയത്തിലേക്ക് കടക്കാന്‍ മുള്ളുവേലി കെട്ടിയ ചെറിയ ഒരു കവാടം മാത്രമാണ് ഒരുക്കിയതെന്നും തിരക്കില്‍ പരിക്കേറ്റവര്‍ പ്രതിഷേധിച്ചപ്പോള്‍ പൊലീസ് ടിയര്‍ ഗ്യാസ് ഉപയോഗിക്കുകയും ഇതിനെ തുടര്‍ന്ന് രക്ഷപ്പെടാന്‍ വേണ്ടിയുള്ള ഓട്ടത്തിനിടെ തിക്കിലും തിരക്കിലും പെട്ട് വീണവരാണ് മരിച്ചവരില്‍ ഏറെയെന്നും ഫുട്ബോള്‍ ആരാധകര്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. സംഘര്‍ഷത്തെ തുടര്‍ന്ന് മത്സരം നീട്ടിവച്ചു. സംഭവത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു.