കെയ്‌റോ: കെയ്‌റോയില്‍ സര്‍ക്കാറിനെതിരെ സമരം നടത്തിയിരുന്ന നേതാവ് കൊലപ്പെട്ടതുമായി ബന്ധപ്പെട്ട് ഈജിപ്ത്തില്‍ പ്രക്ഷോഭകരും സര്‍ക്കാര്‍ സേനയും തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഒരു പൊലീസുകാരനും ഉള്‍പ്പെടുന്നു.
നിരവധി പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഷൈമാ അല്‍ സമാഗ് എന്ന പെണ്‍കുട്ടിയാണ് കഴിഞ്ഞശനിയാഴ്ച പൊലീസുകാരുടെ വെടിയേറ്റ് മരിച്ചത്. ഇതെ തുടര്‍ന്ന് പൊലീസ് ജാഗ്രത ശക്തമാക്കിയെങ്കിലും അക്രമം തടയുവാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല.