കെയ്റോ: ഈജിപ്തില്‍ കഴിഞ്ഞ ഞായറാഴ്ച ഫുട്ബോള്‍ മത്സരത്തിനിടെയുണ്ടായയ സംഘര്‍ഷത്തില്‍ 22 പേര് മരിക്കാനിടയായ സംഭവത്തില്‍ 21 പേരെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസിനു നേരെ ആക്രമണം നടത്തുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തവരെയാണ് അറസ്റ്റ് ചെയ്തത്.
കെയ്റോയില്‍ ക്ലബ്ബ് മത്സരത്തിനിടെയായിരുന്നു സംഭവം. ഫുട്ബോള്‍ ആരാധകര്‍ സ്റ്റേഡിയത്തിനകത്തേക്ക് തള്ളിക്കയറുന്നത് സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്. പൊലീസിന്റെ ടിയര്‍ ഗ്യാസ് പ്രയോഗത്തില്‍ ശ്വാസം മുട്ടിയാണ് കൂടുതലാളുകളും മരിച്ചത്.