കയ്റോ: സിനായ് മേഖലയില്‍ ഈജിപ്ഷ്യന്‍ സൈന്യം ശനിയാഴ്ച നടത്തിയ ആക്രമണത്തില്‍ 64 ഐഎസ് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഭീകരരുടെ പ്രത്യാക്രമണത്തില്‍ രണ്ട് സൈനികരും കൊല്ലപ്പെട്ടു. മേഖലയില്‍ കഴിഞ്ഞ തിങ്കളാഴ്ച ആരംഭിച്ച സൈനിക നീക്കത്തില്‍ ഇതിനകം 296 ഭീകരരാണ് കൊല്ലപ്പെട്ടത്. ഭീകരരുടെ നാല്പതോളം സ്ഫോടക വസ്തുക്കള്‍ സൈന്യം നിര്‍വീര്യമാക്കി.
2013ല്‍ മുഹമ്മദ് മുര്‍സിയെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് സൈന്യം പുറത്താക്കിയശേഷം ഈജിപ്തില്‍ തീവ്രവാദികള്‍ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. ഇതിനകം നൂറോളം സൈനികരാണ് തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതോടെയാണ് ശക്തമായ നടപടികളുമായി സൈന്യം മുന്നോട്ടുപോയത്.