ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍ മലയാളി വ്യവസായ എം എ യൂസഫലിക്കും ഓഹരി പങ്കാളിത്തം. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പത്ത് ശതമാനം ഓഹരിയും, ഈസ്റ്റ് ഇന്ത്യാ ഫൈന്‍ ഫുഡ് കമ്പനിയുടെ 40 ശതമാനം ഓഹരിയുമാണ് യൂസഫലി സ്വന്തമാക്കാനൊരുങ്ങുന്നത്
ഒരുകാലത്ത് ഇന്ത്യക്കാരെ മുഴുവന്‍ കീഴടക്കി ഭരിച്ച ബ്രിട്ടീഷ് ഈസറ്റ് ഇന്ത്യാ കമ്പനി ലോകത്തിലെ ഏറ്റവും ആദ്യത്തേതും, വലുതുമായ ബഹുരാഷ്ട്ര കമ്പനിയായാണ്.
ഈസ്റ്റ് ഇന്ത്യാ കമ്പനിയാണ് അതിന്റെ പ്രാരംഭഘട്ടത്തില്‍ ലോകത്തിലെ അമ്പത് ശതമാനം വ്യവസായവും നിയന്ത്രിച്ചിരുന്നത്.
മിഡില്‍ ഈസ്റ്റിലും ഇന്ത്യയിലും എംകെ ഗ്രൂപ്പിന്റെ കീഴിലെ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ വഴി ഈസ്റ്റ് ഇന്ത്യ കമ്പനി ഉല്‍പന്നങ്ങള്‍ വിറ്റഴിക്കും. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കും മുന്‍പ് ഇന്ത്യ ഭരിച്ചിരുന്ന ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഓഹരികളാണ് ഇപ്പോള്‍ യൂസഫലി വാങ്ങുന്നത്.
1874ല്‍ ബ്രിട്ടീഷ് ഭരണം അവസാനിച്ചതോടുകൂടി പ്രവര്‍ത്തനം നിലച്ച കമ്പനിയെ പിന്നീട് 2010ലാണ് ഇന്ത്യാക്കാരനായ സഞ്ജീവ് മേത്ത ഏറ്റെടുത്തത്.