താടിയുള്ള പെണ്ണിനേയും ചിലപ്പോള്‍ പേടിക്കേണ്ടി വന്നേക്കാം. അപൂര്‍വമായി താടി വളരുന്ന പ്രതിഭാസമാണ് കാലിഫോര്‍ണയിയിലെ സണ്ണിവെയ്ലില്‍ നിന്നുള്ള അന്നാലിസ്സയ്ക്കുള്ളത്. പോളിസിസ്റ്റിക് ഓവറിയന്‍ സിന്‍ഡ്രോമാണ് യുവതിയ്ക്കുള്ളത്. എന്നാല്‍ താടി വളരുന്നുവെന്ന് ഓര്‍ത്തൊന്നും ഭര്‍ത്താവ് ഉപേക്ഷിക്കുവാന്‍ തയ്യാറല്ല.
അന്നാലിസ്സയ്ക്ക് 13 വയസ്സുള്ളപ്പോഴാണ് ദേഹം മുഴുവനും രോമം വളരുവാന്‍ തുടങ്ങിയത്. പോളിസിസ്റ്റിക് ഓവറിയന്‍ സിന്‍ഡ്രോം മൂലമാണ് അമിതമായി രോമങ്ങള്‍ വളരുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ താടി വളര്‍ത്തുവാന്‍ ഭര്‍ത്താവ് അന്നാലിസ്സയ്ക്ക് പൂര്‍ണ്ണ പിന്തുണയുമായി രംഗത്തുണ്ട്.
താടിയുള്ള തന്നെ ചെറുപ്പത്തില്‍ പലരും കളിയാക്കിയിട്ടുണ്ട്. മോശമായ പല അഭിപ്രായങ്ങളും പറഞ്ഞിട്ടുണ്ട്. എന്നാല്‍ പിന്നീട് അതിനെയെല്ലാം താന്‍ മറക്കുവാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് യുവതി പറഞ്ഞു. ഒരു ഓണ്‍ലൈന്‍ പത്രത്തിന് നല്കിയ അഭിമുഖത്തിലാണ് യുവതി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. തന്നെ കാണുമ്പോള്‍ ആളുകള്‍ തനിക്ക് ചുറ്റും കൂട്ടം കൂടുന്നത് പതിവായിരുന്നു.
അമ്മയുടെ നിര്‍ബന്ധപ്രകാരം ആഴ്ചയില്‍ രണ്ടുപ്രാവശ്യം താടി വടിക്കുമായിരുന്നുവെന്നും യുവതി പറഞ്ഞു. തനിക്ക് ഭര്‍ത്താവ് എല്ലാ വിധ പിന്തുണയും നല്‍കുന്നുണ്ടെന്നും യുവതി പറയുന്നു