ന്യൂഡല്‍ഹി: സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ട് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വച്ചു. നടപ്പു സാമ്പത്തിക വര്‍ഷം 7.4 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം എട്ടു മുതല്‍ പത്തുവരെ വളര്‍ച്ചയുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പണപ്പെരുപ്പനിരക്കിലും കാര്യമായ കുറവുണ്ടായി. നിരക്ക് 3.4 ശതമാനമായി കുറഞ്ഞു. കഴിഞ്ഞവര്‍ഷം ഇത് ആറ് ശതമാനമായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോള വിപണിയില്‍ എണ്ണവിലയിടിഞ്ഞതാണ് മോഡി സര്‍ക്കാരിന് ഗുണകരമായത്. സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളും വളര്‍ച്ചാനിരക്ക് വര്‍ധിക്കാന്‍ സാഹായിച്ചതായി റിപ്പോര്‍ട്ട് പറയുന്നു.