ഈ വര്‍ഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം മൂന്ന് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ക്ക്

ന്യൂയോര്‍ക്ക്: ഈ വര്‍ഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം മൂന്ന് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ക്ക്.

ജെഫ്രി സി ഹാള്‍, മൈക്കല്‍ റോസ്ബഷ്, മൈക്കില്‍ ഡബ്‌ള്യു യംഗ് എന്നിവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്.

ജൈവഘടികാരത്തെ നിയന്ത്രിക്കുന്ന തന്‍മാത്രാ തല പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പഠനമാണ് ഇവരെ പുരസ്‌കാരത്തിന് അര്‍ഹരാക്കിയിരിക്കുന്നത്.

90 ലക്ഷം സ്വീഡിഷ് ക്രോണര്‍ (1100000 ഡോളര്‍) ആണ് സമ്മാനത്തുക.

സസ്യങ്ങളും ജീവികളും അടക്കമുള്ളവയുടെ ജൈവശാസ്ത്രപരമായ താളം നിലനിര്‍ത്തുന്നത് എങ്ങനെയാണെന്നത് തിരിച്ചറിയുന്നതില്‍ ഈ ശാസ്ത്രഞ്ജരുടെ കണ്ടെത്തലുകള്‍ നിര്‍ണായകമായതായി നൊബേല്‍ സമിതി വിലയിരുത്തി.

പഴ ഈച്ചകളില്‍ നടത്തിയ പഠനത്തിലാണ് ഒരു പ്രത്യേക ജീന്‍ ആണ് അവയുടെ ദൈനംദിന പ്രവൃത്തികളെ നിയന്ത്രിക്കുന്നതെന്ന് ഈ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരുന്നു.

രാത്രിയിലും പകലും ഈ ജീനിന്റെ സവിശേഷമായ ഇടപെടല്‍ ബാഹ്യമായ സവിശേഷതകള്‍ക്കനുസരിച്ച് സ്വയം ക്രമീകരിക്കാന്‍ ഇവയെ പ്രാപ്തമാക്കുന്നു.

നിരവധി ജീനുകളും പ്രോട്ടീനുകളും ഉള്‍പ്പെടുന്ന ജൈവ ഘടികാരം മനുഷ്യന്‍ അടക്കം എല്ലാ ജീവജാലങ്ങളിലും പ്രവര്‍ത്തിക്കുന്നത് സമാന രീതിയിലാണെന്നും ഇവരുടെ പഠനം തെളിയിച്ചിരുന്നു.

Top