കൊല്‍ക്കത്ത: രാഷ്ട്രീയത്തിലേയ്ക്ക് ഉടന്‍ ഇറങ്ങാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന് സൗരവ് ഗാംഗുലി. ബിജെപി തന്നെ പാര്‍ട്ടിയിലേയ്ക്ക് ക്ഷണിച്ചിരുന്നുവെന്നും എന്നാല്‍ രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങാന്‍ തത്കാലം താത്പര്യമില്ലെന്നും ഗാംഗുലി വ്യക്തമാക്കി.