ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ അതിശൈത്യത്തെ തുടര്‍ന്ന് മരണസംഖ്യ ഉയരുകയാണ്. ഉത്തര്‍ പ്രദേശില്‍ ഇന്നലെ മാത്രം ഇരുപതു പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഇതോടെ സംസ്ഥാനത്ത് അതിശൈത്യം മൂലം മരണമടഞ്ഞവരുടെ എണ്ണം നൂറിലേറെയായി.
സംസ്ഥാനത്ത് ശീതക്കാറ്റും മൂടല്‍മഞ്ഞും കനത്തതിനെ തുടര്‍ന്ന് റോഡ് ,റെയില്‍, വ്യോമ ഗതാഗതം തുടര്‍ച്ചയായി തടസ്സപ്പെടുകയാണ്. ആഗ്രയില്‍ 3.3 ഡിഗ്രിയും ലക്‌നൗവില്‍ 6 ഡിഗ്രി സെല്‍ഷ്യസുമാണ് ഇന്നലെ രേഖപ്പെടുത്തിയത്.