ഉത്തര്‍പ്രദേശില്‍ കൊടുംതണുപ്പില്‍ മരണം ഒന്‍പതായി

ലക്‌നൗ: ഉത്തര്‍ പ്രദേശില്‍ കൊടും തണുപ്പിനെ തുടര്‍ന്ന് ഒന്‍പത് പേര്‍ മരണമടഞ്ഞു. മൂടല്‍ മഞ്ഞ് മൂലം പല സ്ഥലങ്ങളിലും വാഹന ഗതാഗതവും തടസപ്പെട്ടു. വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടങ്ങളില്‍ മാത്രം ഏഴുപേരാണ് മരണമടഞ്ഞത്. സിന്ദ്‌നഗര്‍, ബാസ്തി, ലക്കിമ്പൂര്‍ ഖേരീ എന്നീ ജില്ലകളിലാണ് മൂടല്‍ മഞ്ഞ് മൂലം വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടത്. ലക്കിമ്പൂര്‍ ഖേരിയില്‍ അധ്യാപികയും 16 വയസുള്ള വിദ്യാര്‍ഥിയുമാണ് വാഹനാപകടത്തില്‍ മരിച്ചത്. സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ താപനിലയായ 5.5 മൂസാഫിര്‍ നഗറില്‍ രേഖപ്പെടുത്തി.

Top