ഉത്തര്‍പ്രദേശില്‍ യുവതിയെ പീഡിപ്പിച്ച ശേഷം മുഖത്ത് ആസിഡ് ഒഴിച്ച് പൊള്ളിച്ചു

ബിജ്‌നോര്‍: ഉത്തര്‍പ്രദേശില്‍ 27കാരിയ്ക്ക് നേരെ ആസിഡ് ആക്രമണം. പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ ശേഷം മുഖത്ത് ആസിഡ് ഒഴിച്ച് പൊള്ളിക്കുകയായിരുന്നു.

ഞായറാഴ്ചയാണ് സംഭവം. വീട്ടിലേക്കു പോകുന്നതിനായി ബിജ്‌നോര്‍ ബസ് സ്‌റ്റോപ്പില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്നു വിവാഹിതയായ യുവതി. ഈ സമയം വാഹനത്തിലെത്തിയ മൂന്നംഗ സംഘം യുവതിയ്ക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്തു. തുടര്‍ന്ന് വാഹനത്തില്‍ കയറിയ യുവതിയെ സംഘം പീഡനത്തിന് ഇരയാക്കി. സംഭവത്തിന് ശേഷം പീലി ചൗക്കി ഗ്രാമത്തിലെ ആളൊഴിഞ്ഞ റോഡിന് സമീപം യുവതിയെ ഉപേക്ഷിച്ച സംഘം മടങ്ങുന്നതിന് മുമ്പ് യുവതിയുടെ മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. യുവതിയുടെ പരാതിയില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. കേസില്‍ ഇതുവരെ ആരും പിടിയിലായിട്ടില്ല.

Top