ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഇന്നലെ ഉണ്ടായ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 27 ആയി. കഴിഞ്ഞ ദിവസം വിഷമദ്യം കുടിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 12 പേര്‍ മരിച്ചിരുന്നു. ഇന്ന് 13 പേര്‍ കൂടി മരിച്ചതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. നൂറിലധികം പേര്‍ വിവിധ ആശുപത്രിയില്‍ ഇപ്പോഴും ചികിത്സയിലാണ്. ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്ന് ആശുപത്രി റിപ്പോര്‍ട്ടുകള്‍ പറയുന്നു. യു പിയിലെ ലക്‌നൗ, ഉന്നാവോ ജില്ലകളിലാണ് വിഷമദ്യ ദുരന്തമുണ്ടായത്. ലക്‌നൗവിലെ മാലിഹാബാദില്‍ 15 പേരും സരോജിനി നഗറില്‍ നാല് പേരും ഉന്നോവയിലെ ഹസന്‍ ഗഞ്ചില്‍ എട്ട് പേരുമാണ് മരിച്ചത്. ഇവിടങ്ങളില്‍ മദ്യം വിതരണ ചെയ്ത ഇടനിലക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.