തിരുവനന്തപുരം: ഒരു ചടങ്ങിലും ഒരിക്കലും നിലവിളക്ക് കൊളുത്തില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി അബ്ദുറബ്ബ്. സി.എച്ച് അടക്കമുള്ള നേതാക്കള്‍ കൈക്കൊള്ളുന്ന നിലപാടാണിതെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ തലമുറയില്‍പ്പെട്ട നേതാക്കളാരും നിലവിളക്ക് കത്തിക്കാറില്ലായിരുന്നു. വിവാദത്തില്‍ ഒറ്റപ്പെട്ടതായി കരുതുന്നില്ലെന്നും റബ്ബ് വ്യക്തമാക്കി.