അധികാരമുള്ളപ്പോള്‍ കൂടെയുള്ളവര്‍ പിന്നീട് ഒപ്പമുണ്ടാവില്ലെന്ന് സുധീരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. അധികാരമുള്ളപ്പോള്‍ എല്ലാം നമ്മുടെ കയ്യിലാണെന്ന് കരുതരുതെന്നും അധികാരമുള്ളപ്പോള്‍ കൂടെയുള്ളവര്‍ പിന്നീട് ഒപ്പമുണ്ടാവില്ലെന്നും സുധീരന്‍. കെ കരുണാകരന്‍ അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിയോജിപ്പുള്ളപ്പോള്‍ പോലും താനടക്കമുള്ളവരോട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കരുണാകരന്‍ തയ്യാറായിരുന്നു. കെ മുരളീധരനേയും സുധീരന്‍ വിമര്‍ശിച്ചു. മാധ്യമങ്ങളെ കാണുമ്പോള്‍ മുരളി ദുര്‍ബലനാവുകയാണ്. പ്രതിസന്ധി ഘട്ടങ്ങളില്‍ പോലും കരുണാകരന്‍ അപാകത നിറഞ്ഞ വാക്കുകള്‍ പറഞ്ഞിരുന്നില്ലെന്നു സുധീരന്‍ വ്യക്തമാക്കി.

Top