തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഭരണം ജനങ്ങള്‍ക്ക് ബാധ്യതയെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാന്ദന്‍. സുധീരനെ ബാറുകാര്‍ പണം കൊണ്ട് അഭിഷേകം ചെയ്യുകയാണെന്നും ജനപക്ഷ യാത്ര ബാറുകാരില്‍ നിന്നും പണം വാങ്ങിയാണെന്നും അദ്ദേഹം ആരോപിച്ചു. ബാര്‍ കോഴ കേസ് ഈ സര്‍ക്കാര്‍ അന്വേഷിച്ചാല്‍ സത്യം പുറത്തു വരില്ലെന്നും വി.എസ് ആവര്‍ത്തിച്ചു. ടി.ഒ സൂരജിനെ സസ്‌പെന്‍ഡ് ചെയ്ത് അടിയന്തരമായി അന്വേഷണം നടത്തണമെന്നും വി.എസ് ആവശ്യപ്പെട്ടു.