കണ്ണൂര്‍: ഉമ്മന്‍ ചാണ്ടി അഴിമതിയുടെ നായകനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. ബാര്‍ കോഴയിലെ ഏറ്റവും വൃത്തികെട്ട കഥാപാത്രമാണ് മാണി. മാണി മാത്രമല്ല, കൂടെയുള്ള മന്ത്രിമാരും പുണ്യവാളന്മാരല്ല.
രാജിക്കാര്യത്തില്‍ ഉമ്മന്‍ ചാണ്ടിയെയാണ് ധനമന്ത്രി മാതൃകയാക്കുന്നത്. അഴിമതിയുടെ കാര്യത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പരസ്പരം പുറംചൊറിയുകയാണ്. അഴിമതി നായകനായ ഉമ്മന്‍ ചാണ്ടി രാജിവയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.