ഉള്‍ഗ്രാമങ്ങളിലും ഇനി ഇന്റനെറ്റ്; വൈറ്റ് – ഫൈ സാങ്കേതിക വിദ്യയുമായി മൈക്രോസോഫ്റ്റ്

ന്യൂഡല്‍ഹി: വിദൂര ഗ്രാമങ്ങളില്‍ ഇന്റര്‍നെറ്റ് സൗകര്യം കൊണ്ടുവരുന്നതിനായി പുത്തന്‍ സാങ്കേതിക വിദ്യയുമായി മൈക്രോസോഫ്റ്റ് രംഗത്ത്. ഉള്‍ഗ്രാമങ്ങളിലേക്കു കൂടി ഇന്റര്‍നെറ്റ് എന്ന ആശയത്തോടെ വൈറ്റ് -ഫൈ എന്ന സാങ്കേതികവിദ്യ പരീക്ഷിക്കാനൊരുങ്ങുകയാണ് മൈക്രോസോഫ്റ്റ്. ഇതിനായി കേന്ദ്ര സര്‍ക്കാറിന്റെ അനുമതി തേടി. കമ്പനിയുടെ ഗ്ലോബല്‍ സിഇഒ സത്യ നദെല്ല ഇത് സംബന്ധിച്ച് ടെലികോം മന്ത്രി രവി ശങ്കര്‍ പ്രസാദുമായി ചര്‍ച്ച നടത്തി.

വൈ -ഫൈ സാങ്കേതിക വിദ്യയുടെ ഉയര്‍ന്ന രൂപമാണ് വൈറ്റ് – ഫൈ അഥവാ ടെലിവിഷന്‍ വൈറ്റ് സ്‌പേസ് സാങ്കേതിക വിദ്യ. പത്ത് കിലോമീറ്റര്‍ പരിധിയില്‍ വയര്‍ലെസ് കണക്ടിവിറ്റി ലഭ്യമാക്കാന്‍ ഇതുപയോഗിച്ച് സാധിക്കും.

കേന്ദ്ര സര്‍ക്കാറിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയില്‍ സഹകരിക്കാനുള്ള സാധ്യതകളെ കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു.

Top