ന്യൂഡല്‍ഹി:വനിതാ എംഎല്‍എമാരെ അപമാനിച്ച സംഭവത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സിപിഎം ദേശീയ വനിതാ കമ്മീഷന് പരാതി നല്കി. എംപിമാരായ പി.കെ ശ്രീമതി, ടി.എന്‍.സീമ എന്നിവരാണ് പരാതി നല്‍കിയത്. കമ്മീഷന് ഓഫീസില്‍ നേരിട്ടെത്തിയാണ് ഇവര്‍ പരാതി നല്‍കിയത്. കമ്മീഷന് കേരളത്തിലെത്തി തെളിവെടുപ്പ് നടത്തണമെന്ന് ഇവര്‍ പരാതിയില്‍ ആവശ്യപ്പെട്ടു.