എംഎല്‍എയുടെ വീട് ആക്രമിച്ച കേസില്‍ കൂടുതല്‍ അറസ്റ്റ് ഉടനെന്ന് പോലീസ്

ആറന്മുള: അഡ്വ. കെ.ശിവദാസന്‍ നായര്‍ എംഎല്‍എയുടെ വീട് ആക്രമിച്ച കേസില്‍ അറസ്റ്റിലായ യുവാവ് റിമാന്‍ഡില്‍. തോട്ടപ്പുശേരി വില്ലേജില്‍ മാരാമണ്‍ മുറിയില്‍പെട്ടിമുക്ക് തേലപ്പുറത്ത് തോട്ടപ്പുറം ടിം ടൈറ്റസാ (23) ണ് അറസ്റ്റിലായത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തേത്തിന്റെ അടിസ്ഥാനത്തില്‍ ആറന്മുള എസ്‌ഐ അശ്വിത് എസ്. കാരാണ്‍മയിലും സംഘവും് ബാംഗളൂരില്‍ നിന്നുമാണ് ടിം ടൈറ്റസിനെ അറസ്റ്റുചെയ്തത്.

അക്രമത്തിനുശേഷം പ്രതികളെല്ലാം വിവിധ സ്ഥലങ്ങളില്‍ ഒളിവിലായിരുന്നു. പ്രതിദിനം ഒളിസ്ഥലങ്ങള്‍ മാറിക്കൊണ്ടിരുന്ന പ്രതി കഴിഞ്ഞദിവസമാണ് ബാംഗളൂരില്‍ എത്തിയത്. പത്തനംതിട്ട ഡിവൈഎസ്പി നേതൃത്വത്തില്‍ കേസ് അന്വേഷണം നടത്തുന്നത്. മറ്റു പ്രതികളെക്കുറിച്ചുള്ള വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണെ്ടന്നും ഇവര്‍ ഉടന്‍ വയലിലാകുമെന്നും പോലീസ് പറഞ്ഞു.

Top