സാന്‍ ഫ്രാന്‍സിസ്‌കോ: വടക്കന്‍ കാലിഫോര്‍ണിയയില്‍ സ്‌കൈ ഡൈവിങ്ങിനിടെയുണ്ടായ അപകടത്തില്‍ പ്രമുഖ സ്‌പോര്‍ട്ട്‌സ് താരം എറിക് റോണര്‍(39) മരിച്ചു. സ്‌കൗ വാലിയില്‍ ഗോള്‍ഫ് ടൂര്‍ണമെന്റ് ആരംഭിക്കുന്നതിനോട് അനുബന്ധിച്ച് നടത്തിയ പരിപാടിക്കിടെയാണ് സംഭവം.
ടൂര്‍ണമെന്റിന് മുന്പ് നടന്ന സ്‌കൈ ഡൈവിങ് സംഘത്തിലുണ്ടായിരുന്ന റോണര്‍ നിലത്തേക്ക് പാരച്യൂട്ടില്‍ പറന്നിറങ്ങുന്നതിനിടെ ഒരു മരത്തില്‍ ഇടിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. 30 അടി ഉയരത്തിലുള്ള മരച്ചില്ലയില്‍ നിന്നും അദ്ദേഹത്തെ പുറത്തെടുക്കാന്‍ താമസിച്ചു. അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. മറ്റ് സ്‌കൈ ഡൈവര്‍മാകെല്ലാം സുരക്ഷിതരായി പറന്നിറങ്ങി. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണ്.
എം.ടി.വി യുടെ നിട്രോ സര്‍ക്കസിന്റെ ഭാഗമായിരുന്ന പൊഫഷണല്‍ സ്‌പോര്‍ട്ട്‌സ് താരമാണ് എറിക് റോണര്‍.