യുഡിഎഫ് എം.എല്‍.എമാരുടെ ഓഫീസുകള്‍ ഡി.വൈ.എഫ്.ഐ ഉപരോധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് യുഡിഎഫ് എം.എല്‍.എമാരുടെ ഓഫീസുകള്‍ ഡി.വൈ.എഫ്.ഐ ഉപരോധിച്ചു. നിയമസഭയില്‍ വനിത എംഎല്‍ എമാരോട് യുഡിഎഫ് എം.എല്‍.എമാര്‍ അപമര്യാദയായി പെരുമാറി എന്നാരോപിച്ചാണ് ഡി.വൈ.എഫ്.ഐ മാര്‍ച്ച നടത്തിയത്.

പാറശ്ശാലയില്‍ എ ടി ജോര്‍ജ്ജിന്റെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ പൊലീസ് തടഞ്ഞു. മാര്‍ച്ചിനുശേഷം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ചെറിയതോതില്‍ സംഘര്‍ഷമുണ്ടായി. പൊലീസിന്റെ കടുത്ത ഗതാഗതനിയന്ത്രണം ജനങ്ങളെ വലച്ചു.

ചവറയിലെ മന്ത്രി ഷിബു ബേബി ജോണിന്റെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ കല്ലേറുണ്ടായി. ശിവദാസന്‍ നായരുടെ പത്തനംതിട്ടയിലെ ഓഫീസിലേക്കും, കൊച്ചിയില്‍ ഡൊമിനിക്ക് പ്രസന്റേഷന്റെ ഓഫീസിലേക്കും, കഴക്കൂട്ടത്ത് എം.എ.വാഹിദിന്റെ വീട്ടിലേക്കും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.

Top