ന്യൂഡല്‍ഹി: സിബിഐയുടെ താല്‍ക്കാലിക ഡയറക്ടറായ എം നാഗേശ്വര്‍ റാവുവിന്റെ നിയമനം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി കേള്‍ക്കുന്നതില്‍ നിന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി പിന്മാറി.
കേസ് ജസ്റ്റിസ് എ. കെ സിക്രി അദ്ധ്യക്ഷനായ കോടതിയാണ് കേള്‍ക്കുന്നത്. ചട്ടങ്ങള്‍ പാലിക്കാതെയാണ് നാഗേശ്വര്‍ റാവുവിനെ നിയമിച്ചതെന്ന് ചൂണ്ടിക്കാട്ടി പ്രശാന്ത് ഭൂഷണാണ് കോടതിയെ സമീപിച്ചിരുന്നത്.
നാഗേശ്വര റാവുവിനെ മാറ്റി സ്ഥിരം ഡയറക്ടറെ നിയമിക്കണമെന്നതാണ് പ്രശാന്ത് ഭൂഷണും പൗരവകാശ പ്രവര്‍ത്തക അഞ്ജലി ഭരദ്വാജും നല്‍കിയ ഹര്‍ജിയിലെ പ്രധാന ആവശ്യം.