എഎപി സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍ നിന്നും അയ്യായിരത്തിലധികം മദ്യക്കുപ്പികള്‍ പിടിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ എഎപി സ്ഥാനാര്‍ഥി നരേഷ് ബല്യാണിന്റെ വീട്ടിലും ഓഫീസിലും നടത്തിയ റെയ്ഡില്‍ 5964 വിദേശമദ്യ ബോട്ടിലുകള്‍ കണ്ടെത്തി. ഗോഡൗണില്‍ അനധികൃതമായി സൂക്ഷിച്ച മദ്യമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിടിച്ചെടുത്തത്. 5964 ബോട്ടിലുകളിലായി 4473 ലിറ്റര്‍ മദ്യമാണ് കണ്ടുകെട്ടിയത്. ഫ്‌ളയിംഗ് സ്‌ക്വാഡും പോലീസും ചേര്‍ന്ന് നടത്തിയ സംയുക്തമായി നടത്തിയ തെരച്ചിലിലാണ് മദ്യം പിടിച്ചെടുത്തത്.

എന്നാല്‍ ഇത് തന്നെ കുടുക്കാന്‍ ബി.ജെ.പി കെട്ടിച്ചമച്ച കേസാണെന്ന് എഎപി സ്ഥാനാര്‍ഥി നരേഷ് ബല്യണ്‍ ആരോപിച്ചു. തനിക്ക് ഇതുമായി യാതൊരു ബന്ധവുമില്ല. ഇത് പോലുള്ള തന്ത്രങ്ങള്‍ ബി.ജെ.പി ആസൂത്രണം ചെയ്യാറുണ്ട്. കണ്ടുകെട്ടിയ മദ്യം പ്രദേശത്തെ ബിജെപി പ്രവര്‍ത്തകര്‍ ഗോഡൗണില്‍ എത്തിച്ചതാണെന്നും നരേഷ് പറഞ്ഞു.

അതേസമയം സംഭവത്തില്‍ നരേഷിനെതിരെ കടുത്ത നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും, ബി.ജെ.പിയും രംഗത്തെത്തി.

Top