എഐഎഡിഎംകെ പാര്‍ട്ടി എംഎല്‍എമാരുടെ യോഗം 22ന് ചേരും

ചെന്നൈ: എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ജയലളിത പാര്‍ട്ടി എംഎല്‍എമാരുടെ യോഗം വിളിച്ചു. മേയ് 22നാണു യോഗം. ചെന്നൈയിലെ പാര്‍ട്ടി ആസ്ഥാനത്ത് ചേരാനിരിക്കുന്ന യോഗത്തില്‍. എല്ലാ എംഎല്‍എമാരും നിര്‍ബന്ധമായും പങ്കെടുക്കണമെന്നാണ് നിര്‍ദേശം.

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഇക്കഴിഞ്ഞ ദിവസമാണു ജയലളിതയെ കര്‍ണാടക ഹൈക്കോടതി കുറ്റവിമുക്തയാക്കിയത്. ജയലളിത മുഖ്യമന്ത്രി പദത്തിലേക്കു തിരികെയെത്തുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. 22ന് നടക്കുന്ന യോഗത്തില്‍ ിതുസംബന്ധമായ തീരുമാനമുണ്ടായേക്കും.

Top