എജിക്കെതിരെയുള്ള ബാര്‍ കൗണ്‍സില്‍ നടപടികള്‍ക്ക് സ്റ്റേ

കൊച്ചി: അഡ്വക്കേറ്റ് ജനറലിനെതിരെയുള്ള ബാര്‍ കൗണ്‍സില്‍ നടപടികള്‍ ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. എജിയുടെ സ്വാധീനമുപയോഗിച്ച് 49 പൊതുമേഖല സ്ഥാപനങ്ങളിലെ അഭിഭാഷക സ്ഥാനം എജിയുടെ മകന്‍ നേടിയെടുത്തെന്ന പരാതിയിയില്‍ ബാര്‍ കൗണ്‍സില്‍ വിശദീകരണം തേടിയിരുന്നു. എജിയുടെ ഭാര്യയുടേയും മകന്റെയും പേരിലുള്ള സ്ഥാപനം കൈകാര്യം ചെയ്യുന്ന കേസുകളില്‍ സര്‍ക്കാര്‍ മൃദു സമീപനം സ്വീകരിക്കുന്നതായും പരാതിയുണ്ടായിരുന്നു.

Top