എന്‍സിസി കേഡറ്റിന്റെ മരണം: ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ റിപ്പോര്‍ട്ട്

കോഴിക്കോട്: വെസ്റ്റ്ഹില്‍ എന്‍സിസി പരിശീലന ക്യാമ്പില്‍ എന്‍സിസി കേഡറ്റ് ധനുഷ് കൃഷ്ണ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്ന് സൈന്യത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. പരിശീലനത്തിനുള്ള റൈഫിള്‍ ഒറ്റയ്ക്ക് കൈകാര്യം ചെയ്യാന്‍ നല്‍കിയത് തെറ്റായിരുന്നു. കേഡറ്റുകളുടെ പരിശീലനത്തിനിടയില്‍ ഒരു വെടിയുണ്ട കാണാതായതില്‍ ദുരൂഹതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

റിപ്പോര്‍ട്ട് അടുത്തയാഴ്ച ഡല്‍ഹിയിലുള്ള എന്‍സിസി ഡയറക്ടര്‍ ജനറലിന് കൈമാറും.

ചൊവ്വാഴ്ചയാണ് കോഴിക്കോട് വെസ്റ്റ്ഹില്ലില്‍ പരിശീലനത്തിനിടെ ധനുഷിന് അബദ്ധത്തില്‍ വെടിയേറ്റത്. തോക്ക് വൃത്തിയാക്കുന്നതിനിടെ ധനുഷിന് വെടിയേല്‍ക്കുകയായിരുന്നുവെന്നാണു പോലീസ് പറയുന്നത്.

Top