തിരുവനന്തപുരം: എന്‍.ശക്തന്‍ ജനസമ്മതിയുള്ള നേതാവാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച ശക്തനെ അഭിനന്ദിച്ച് കൊണ്ട് നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാവരേയും ഉള്‍ക്കൊണ്ട ജി. കാര്‍ത്തികേയന്റെ പാരമ്പര്യം പിന്തുടരാന്‍ ശക്തന്‍ നിര്‍ബന്ധിതനാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. നിയമസഭയിലെ മറ്റ് അംഗങ്ങളും ശക്തനെ അഭിനന്ദനം അറിയിച്ചു.