തിരുവനന്തപുരം: നിയമസഭാ സ്പീക്കറായി കോണ്‍ഗ്രസിലെ എന്‍. ശക്തനെ തെരഞ്ഞെടുത്തു. 74 വോട്ട് നേടിയാണ് ശക്തന് തെരഞ്ഞെടുക്കപ്പെട്ടത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഐഷാ പോറ്റിക്ക് 66 വോട്ട് മാത്രമെ ലഭിച്ചുള്ളു. ഡെപ്യൂട്ടി സ്പീക്കറായിരുന്നു ശക്തന്.
ജി കാര്ത്തികേയന് അന്തരിച്ച ഒഴിവിലേക്കാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത്. രഹസ്യ ബാലറ്റിലൂടെയായിരുന്നു വോട്ടെടുപ്പ്.
കേരള കോണ്‍ഗ്രസ് (ബി) പ്രതിനിധി കെ.ബി. ഗണേശ് കുമാര്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിക്കാണ് വോട്ട് ചെയ്തത്.
രാവിലെ ചോദ്യോത്തരവേള കഴിഞ്ഞശേഷം ശൂന്യവേളയില്‍ പ്രോട്ടെം സ്പീക്കര്‍ ഡൊമിനിക് പ്രസന്റേഷന്റെ അദ്ധ്യക്ഷതയിലാണ് തിരഞ്ഞെടുപ്പ് നടന്നത്. സഭയിലെ അദ്ധ്യക്ഷവേദിയില്‍ തയാറാക്കിയ ബൂത്തിലാണ് അംഗങ്ങള്‍ വോട്ട് ചെയ്തത്. രഹസ്യ ബാലറ്റ് വഴിയായിരുന്നു വോട്ടെടുപ്പ്.