ന്യൂഡല്‍ഹി: ബിസിസിഐ മുന്‍ പ്രസിഡന്റ് എന്‍. ശ്രീനിവാസനു സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം. ഫെബ്രുവരി എട്ടിനു നടന്ന ബിസിസിഐ യോഗത്തില്‍ ശ്രീനിവാസന് പങ്കെടുത്തതിനെതിരെയാണ് കോടതി വിമര്‍ശനമുന്നയിച്ചത്.
തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ് എന്ന നിലയിലായിരുന്നു ശ്രീനിവാസന് യോഗത്തില്‍ പങ്കെടുത്തിരുന്നത്. ഐപിഎല്‍ ടീമിന്റെ ഉടമസ്ഥാവകാശവും ബിസിസിഐ പ്രസിഡന്റ് സ്ഥാനവും ഒരുമിച്ച് വഹിക്കാന്‍ ശ്രീനിവാസന് കഴിയില്ലെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. അങ്ങനെയുള്ള ഒരാള്‍ എങ്ങനെ യോഗത്തില്‍ പങ്കെടുത്തെന്നു കോടതി ചോദിച്ചു.