തിരുവനന്തപുരം: ഇന്ത്യയില്‍ എത്തിയ ഒരാള്‍ക്ക് എബോള ബാധ കണ്ടതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു. വിഷയം ചര്‍ച്ച ചെയ്യാന്‍ 27ന് പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്. വിമാനത്താവളങ്ങളില്‍ പ്രത്യേക പരിശോധനയ്ക്ക് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും മൂന്ന് മെഡിക്കല്‍ കോളജുകളിലും വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.