എബോള: മരണ സംഖ്യ 3000 കടന്നതായി ലോകാരോഗ്യ സംഘടന

അബുജ : പശ്ചിമാഫ്രിക്കയില്‍ പടര്‍ന്നു പിടിച്ച എബോള രരോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 3,000 കടന്നതായി ലോകാരോഗ്യ സംഘടന. പുതിയ കണക്കുകള്‍ പ്രകാരം 6,500 ഓളം പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടെന്നാണ് വിവരം. ലൈബീരിയയിലാണ് ഏറ്റവുമധികം പേര്‍ രോഗബാധയേറ്റ് മരിച്ചത്. 1,830 ഓളം പേരാണ് ലൈബീരിയയില്‍ എബോളയെ തുടര്‍ന്ന് മരിച്ചത്. ഗിനിയയിലെയും ലൈബീരിയയിലെയും രണ്ട് പ്രദേശങ്ങളില്‍ കൂടി രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എബോള രോഗത്തിനെതിരേ പ്രവര്‍ത്തിക്കുന്ന 211 സന്നദ്ധ പ്രവര്‍ത്തകര്‍ രോഗം ബാധിച്ച് മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. 375 പേര്‍ രോഗ ബാധിതരാണ്.

Top