എബോള: മാലിയില്‍ രണ്ടാമത്തെ മരണം റിപ്പോര്‍ട്ട് ചെയ്തു

ബമാക്കോ: എബോള രോഗം ബാധിച്ചുള്ള രണ്ടാമത്തെ മരണം മാലി സ്ഥിരീകരിച്ചു. ഗുനിയയില്‍ നിന്നും രോഗം ബാധിച്ചെത്തിയ വ്യക്തിയെ പരിചരിച്ച നഴ്‌സാണ് രോഗം ബാധിച്ചതിനെ തുടര്‍ന്ന് മരിച്ചത്. ഒക്‌ടോബറില്‍ രണ്ടു വയസു പ്രായമുള്ള പെണ്‍കുഞ്ഞാണ് മാലിയില്‍ രോഗം മൂലം ആദ്യം മരിക്കുന്നത്. രണ്ടു വയസുകാരി പെണ്‍കുട്ടിയോടൊപ്പം ഇടപഴകിയ 100 പേരില്‍ 25 പേര്‍ക്ക് രോഗം അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മാലിയുടെ അയല്‍രാജ്യമായ ഗുനിയയില്‍ നിന്നും എത്തിയ ശേഷമാണ് പെണ്‍കുഞ്ഞിനും രോഗം പിടിപെട്ടത്.

കിഴക്കന്‍ ആഫ്രിക്കയില്‍ ഇതിനോടകം തന്നെ രോഗം ബാധിച്ച് 5000-ല്‍ അധികം ആളുകള്‍ മരിച്ചു കഴിഞ്ഞു. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പടര്‍ന്നു പിടിക്കുന്ന എബോള മറ്റ് ലോക രാജ്യങ്ങളിലേക്കും പടരുന്നുണ്ട്.

Top