ജനീവ: പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളില്‍ എബോള വൈറസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് ചെയ്തു. ഗ്വിനിയ, ലൈബീരിയ, സിറാലിയോണ്‍ എന്നീ രാജ്യങ്ങളിലാണ് എബോള ഏറ്റവും അധികം നാശം വിതയ്ക്കുന്നത്. ഈ രാജ്യങ്ങളില്‍ മാത്രം 6,300 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ലൈബീരിയയില്‍ 3,177 പേരാണ് എബോള ബാധിച്ച് മരിച്ചത്. എന്നാല്‍ ഏറ്റവും അധികം രോഗ ബാധിതരുള്ളത് സിറാലിയോണിലാണ്. ഇവിടെ 7,780 പേരാണ് രോഗം ബാധിച്ച് മരണ ഭീതിയില്‍ കഴിയുന്നവര്‍.
എബോള വൈറസ് ബാധയില്‍ നൈജീരിയയില്‍ എട്ടും മാലിയില്‍ ആറും യുഎസില്‍ ഒരാളും മരിച്ചിരുന്നു. സ്‌പെയിന്‍, സെനഗല്‍ ഉള്‍പ്പെടെ എട്ടു രാജ്യങ്ങളിലേക്കു എബോള വൈറസ് പകര്‍ന്നതായി സ്ഥിരീകരിച്ചു. കൂടുതല്‍ പേരിലേക്കു പടരുന്ന എബോള വൈറസ് ബാധ നിയന്ത്രിക്കാനായില്ലെങ്കില്‍ മരണ സംഖ്യ 20,000 കടക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു.