എബോള വാക്‌സിന്‍ ഡോസുകള്‍ 2015ല്‍ തയ്യാറാകുമെന്ന് ലോകാരോഗ്യ സംഘടന

പരീക്ഷണാടിസ്ഥാനത്തിലുള്ള ആയിരക്കണക്കിന് എബോള വാക്‌സിന്‍ ഡോസുകള്‍ ബ്രിട്ടീഷ് ജിഎസ്‌കെയില്‍ നിന്നും യു.എസ് ന്യൂലിങ്കില്‍ നിന്നും 2015 ല്‍ തയ്യാറാവുമെന്ന് ലോകാരോഗ്യ സംഘടന. അടുത്ത വര്‍ഷം ആദ്യത്തോടെ എബോള പടര്‍ന്നു പിടിച്ച ചില രാജ്യങ്ങളില്‍ അടുത്ത വര്‍ഷം ആദ്യത്തോടെ വാക്‌സിന്‍ ഉപയോഗിച്ച് തുടങ്ങാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഡബ്ല്യു.എച്.ഒ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ മേരി പോളി കിനി പറഞ്ഞു. 3000 ത്തോളം ആളുകള്‍ എബോള ബാധിച്ച് മരണത്തിന് കീഴടങ്ങിയ പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ ഇപ്പോഴും അംഗീകാരമുള്ള ഒരു ചികിത്സയില്ല. അതുകൊണ്ട് തന്നെ എബോളക്കെതിരെ വാക്‌സിനും ചികിത്സയും ലഭ്യമാക്കാന്‍ തിരക്കിട്ട ശ്രമങ്ങളാണ് ലോകാരോഗ്യ സംഘടന നടത്തുന്നതെന്നും കിനി പറഞ്ഞു. പരീക്ഷണാടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്ന രണ്ട് വാക്‌സിനുകളിലാണ് ഡബ്ല്യു.എച്.ഒ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഒന്ന് ബ്രിട്ടീഷ് കമ്ബനിയായ ഗ്ലാക്‌സോസ്മിത്ത് ക്ലിന്‍ നിര്‍മ്മിച്ചതും രണ്ടാമത്തേത് യു.എസ് ഗ്രൂപ്പ് ആയ ന്യൂ ലിങ്ക് ജനറ്റിക്!സിന്റേതും. രണ്ട് കമ്ബനികളുടെയും ക്ലിനിക്കല്‍ ട്രയലുകള്‍ വേഗത്തിലാക്കാനുള്ള

Top