യുകെഃ എബോള വൈറസ് ബാധ മൂലം ദുരിതമനുഭവിക്കുന്ന ആഫ്രിക്കയിലെ സിയോറ ലിയോണയിലേക്ക് യുകെ 750 സൈനീകരെ സഹായത്തിനായി അയക്കുന്നു. വിദ്ദേശ കാര്യ സെക്രട്ടറി ഫിലിപ് ഹാമ്മന്‍ഡ് അറിയിച്ചതാണിക്കാര്യം. മൂന്നു ഹെലികോപ്റ്ററും ഒരു മെഡിക്കല്‍ ഷിപ്പും ഇതോടൊപ്പം ആഫ്രിക്കയിലേക്ക് അയക്കും.
ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 3879 പേരാണ് ഇതു വരെ എബോള വൈറസ് ബാധ മൂലം മരണമടഞ്ഞത്. ഇതില്‍ ഗിനിയ സിയോറ ലിയോണ്‍ എന്നിവിടങ്ങളിലായി 879 പേരും മരിച്ചു വീണു. കൂടാതെ 8000ഓളം ആളുകള്‍ക്ക് എബോള വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. പടര്‍ന്നു പിടിക്കുന്ന എബോള ബാധ തടയാന്‍ ലോകരാജ്യങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് ഐക്യരാഷ്ട്രസഭ (യുഎന്‍). പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ തുടങ്ങിയ എബോള മറ്റു രാജ്യങ്ങളിലേക്കും വ്യാപിച്ച സാഹചര്യത്തിലാണ് യുഎന്‍ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
അന്താരാഷ്ട്ര തലത്തിലുള്ള കൂട്ടായ്മയിലൂടെ മാത്രമേ ഇത് തടയാന്‍ സാധിക്കുകയുള്ളു. ഒരു രാജ്യത്തിനും തനിയെ ഈ രോഗം പകരുന്നത് തടയാന്‍ സാധിക്കില്ലെന്നും യുഎന്‍ ചൂണ്ടിക്കാട്ടുന്നു. 2015 ജനുവരിയോടെ സീറ ലിയോണിലും ലൈബീരിയയിലും മാത്രം ഒന്നരലക്ഷത്തിലധികം പേര്‍ക്ക് എബോള വൈറസ് ബാധിക്കുമെന്നുമാണ് യുഎന്നിന്റെ കണക്കുകൂട്ടല്‍.
അതേസമയം, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പടര്‍ന്നു പിടിക്കുന്ന എബോള ബാധയില്‍ മരണസംഖ്യ 3,000 കവിഞ്ഞിട്ടുണ്ട്. ഗിനിയയില്‍ ആരംഭിച്ച എബോള ബാധ ലൈബീരിയ, സീറ ലിയോണ്‍, ഗിനിയ, നൈജീരിയ എന്നീ രാജ്യങ്ങളിലായാണ് പടര്‍ന്നുപിടിക്കുന്നത്. ഒരു രാജ്യങ്ങളിലും ഇതുവരെ എബോള നിയന്ത്രണ വിധേയമായിട്ടില്ല.
പടര്‍ന്നു പിടിക്കുന്ന എബോള ബാധ തടയാന്‍ ലോകരാജ്യങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് ഐക്യരാഷ്ട്രസഭ (യുഎന്‍). പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ തുടങ്ങിയ എബോള മറ്റു രാജ്യങ്ങളിലേക്കും വ്യാപിച്ച സാഹചര്യത്തിലാണ് യുഎന്‍ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.