മുംബൈ: എയര്‍ ഇന്ത്യയുടെ വരുമാനത്തില്‍ നേരിയ വര്‍ധനയുണ്ടായി. കഴിഞ്ഞ പാദവര്‍ഷത്തില്‍ നഷ്ടത്തില്‍ നിന്ന കമ്പനി 14.6 കോടിയുടെ ലാഭമുണ്ടാക്കിയതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വിമാന ഇന്ധന വിലയിലുണ്ടായ കുറവാണ് കമ്പനി നേരിയതെങ്കിലും ലാഭത്തിലെത്താന്‍ കാരണമായത്.
ഡിസംബറില്‍ അവസാനിച്ച പാദവര്‍ഷത്തില്‍ കമ്പനിയുടെ വരുമാനം ആറരശതമാനം വര്‍ധിച്ച് 2070 കോടിയിലെത്തി. തൊട്ടുമുമ്പത്തെ വര്‍ഷം 1944 കോടിയായിരുന്നു വരുമാനം. 2014-2015 വര്‍ഷം ഇതുവരെ എയര്‍ ഇന്ത്യ 169.47 ലക്ഷം യാത്രക്കാരെ വഹിച്ചെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 154.06 ലക്ഷം ആയിരുന്നു.
2013-14ല്‍ 391 കോടി വരുമാനമുണ്ടാക്കിയ കമ്പനി 201415ല്‍ 418.8 കോടിയായി വരുമാനം ഉയര്‍ത്തി. വിമാനങ്ങളുടെ എണ്ണം 93ല്‍നിന്ന് 99 ആയി. 2007ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സുമായുള്ള ലയനത്തിന് ശേഷം എയര്‍ ഇന്ത്യ നഷ്ടത്തിലായിരുന്നു