ഡല്‍ഹി:ഡല്‍ഹി കാബൂള്‍ എയര്‍ ഇന്ത്യ വിമാനം റാഞ്ചാന്‍ ഭീകരര്‍ ലക്ഷ്യം വയ്ക്കുന്നെന്ന ഫോണ്‍ സന്ദേശവുമായി ബന്ധപ്പെട്ട് ഒരാളെ എസ്ടിഎഫ് സംഘം അറസ്റ്റ് ചെയ്തു. ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗനാസ് സ്വദേശി പ്രശാന്ത ബിശ്വാസ്(35) ആണ് പിടിയിലായത്. ഇയാളെ പൊലീസ് ചോദ്യം ചെയ്തു വരുകയാണ്. ശനിയാഴ്ച എയര്‍ ഇന്ത്യയുടെ കോല്‍ക്കത്തയിലെ ബുക്കിംഗ് ഓഫീസിലാണ് എയര്‍ ഇന്ത്യ വിമാനം റാഞ്ചുമെന്ന ഭീഷണി എത്തിയത്. ബംഗാളി ഭാഷയിലായിരുന്നു സന്ദേശം. ഡല്‍ഹിയില്‍നിന്നു കാബൂളിലേക്കു പോകുന്ന വിമാനം റാഞ്ചുന്നതിനു ഭീകരര്‍ ലക്ഷ്യമിട്ടിട്ടുണ്ടെന്നായിരുന്നു സന്ദേശം.