ഇന്ത്യോനേഷ്യയില്‍ നിന്ന് സിംഗപ്പൂരിലേയ്ക്ക് പോയ എയര്‍ ഏഷ്യാവിമാനം കാണാതായി

ജക്കാര്‍ത്ത: ഇന്ത്യോനേഷ്യയില്‍ നിന്ന് സിംഗപ്പൂരിലേയ്ക്ക് പോയ എയര്‍ ഏഷ്യാവിമാനം കാണാതായി. QZ 8501വിമാനമാണ് കാണാതായത്. വിമാനത്തില്‍ ജീവനക്കാരടക്കം 162 യാത്രക്കാര്‍ ഉണ്ടായിരുന്നു . പ്രാദേശിക സമയം7.24നാണ് വിമാനവുമായുളള ബന്ധം വിച്ഛേദിക്കപ്പെടുകയും റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകയും ചെയ്തത്. കാണാതാകുന്നതിന് മുമ്പ് വിമാനം വഴിമാറിപ്പോകാന്‍ അനുമതി തേടിയതായും റിപ്പോര്‍ട്ടുണ്ട്. എയര്‍ ട്രാഫിക്കുമായുള്ള ബന്ധം നഷ്ടപ്പെടുന്നതിന് മുന്പ് നിശ്ചയിച്ച പാതയിലല്ലാത്ത വഴിയെ കുറിച്ച് പൈലറ്റ് അന്വേഷിച്ചിരുന്നു.

149 ഇന്‍ഡോനേഷ്യക്കാര്‍, മൂന്ന് കൊറിയക്കാര്‍, സിംഗപ്പൂര്‍, ബ്രിട്ടന്‍, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോ യാത്രക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തില്‍ ഇന്ത്യക്കാരില്ലെന്നാണ് പ്രാഥമിക നിഗമനം. യാത്രക്കാരില്‍ 16 പേര്‍ കുട്ടികളാണ്. സിംഗപ്പൂര്‍ വ്യോമസേനയും സൈന്യവും തിരച്ചില്‍ ആരംഭിച്ചു.

Top