എലഗന്‍സ് ഗ്രൂപ്പിന്റെ ബാറുകളില്‍ റെയ്ഡ് തുടരുന്നു

തിരുവനന്തപുരം: ബാര്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ട് ആദായ നകുതി വകുപ്പ് നടത്തുന്ന റെയ്ഡ് തുടരുന്നു. എലഗന്‍സ് ഗ്രൂപ്പിന്റെ ബാറുകളിലും കൊല്ലത്തെ വ്യവസായി സുനില്‍ സ്വാമിയുടെ വീട്ടിലുമാണ് റെയ്ഡ് നടക്കുന്നത്. ചൊവ്വാഴ്ച വൈകിട്ടാണ് റെയ്ഡ് ആരംഭിച്ചത്. എലഗന്‍സ് ബാര്‍ ഉടമ ബിനോയി അടക്കമുള്ളവരാണ് കെ. എം. മാണിയെ കണ്ട് കോഴ നല്‍കിയതെന്നായിരുന്നു ബിജു രമേശ് വെളിപ്പെടുത്തിയത്.

സുനില്‍ സ്വാമിയുടെ പക്കല്‍ നിന്ന് പലിശയ്ക്ക് വാങ്ങിയ പണമാണ് കോഴയായി നല്‍കിയതെന്നായിരുന്നു ബിജു രമേശ് പറഞ്ഞത്. എലഗന്‍സ് ഗ്രൂപ്പിന്റെ ബാറുകളില്‍ നിന്ന് കണക്കില്‍ പെടാത്ത 18 കോടിരൂപ കണ്ടടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ റെയ്ഡിന്റെ കൂടുതല്‍ വിവരങ്ങള്‍ ആദായ നികുതി വകുപ്പ് പുറത്ത് വിട്ടിട്ടില്ല.

Top