ന്യൂഡല്‍ഹി: ഹ്യുണ്ടായ് ഐ 20 യുടെ രണ്ടാം തലമുറ എലൈറ്റ് ഐ 20യ്ക്ക് ഇന്ത്യന്‍ വിപണിയില്‍ മികച്ച സ്വീകരണം. ഓഗസ്റ്റ് 11 നാണ് പുതിയ മോഡല്‍ വിപണിയിലെത്തിയത്. വിപണിയിലിറങ്ങി നാല് മാസം പിന്നിടുമ്പോള്‍ 56,000 യൂണിറ്റുകള്‍ക്ക് ബുക്കിംഗ് ലഭിച്ചെന്നാണ് കമ്പനി അധികൃതര്‍ നല്‍കുന്ന സൂചന.
ഹ്യുണ്ടായ്‌യുടെ തന്നെ മറ്റൊരു ഹാച്ചായ ഗ്രാന്‍ഡ് ഐ 10 ല്‍ ഉപയോഗിക്കുന്ന 1.2 ലീറ്റര്‍ കാപ്പ എന്‍ജിനാണ് എലൈറ്റ് ഐ 20യുടെ പെട്രോള്‍ വകഭേദത്തിന്. അഞ്ചു വേരിയന്റുകളില്‍ എലൈറ്റ് ഐ 20 ലഭിക്കും. എറ, മാഗ്‌ന, സ്‌പോര്‍ട്‌സ്, സ്‌പോര്‍ട്‌സ് (ഒ), അസ്റ്റ എന്നിവയാണ് ഇവ.
വേഗത്തിലുള്ള വിതരണത്തിനായി തങ്ങളുടെ നിര്‍മാണം വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും ഹ്യുണ്ടായി പറയുന്നു.