ഇസ്ലാമാബാദ്: എല്ലാവിധ തീവ്രവാദ സംഘടനകള്‍ക്കും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ പോരാടാന്‍ പാക്കിസ്ഥാന്‍ തയാറാകണമെന്ന് അമേരിക്കന്‍ വിദേശ കാര്യ സെക്രട്ടറി ജോണ്‍ കെറി. ഭീകര സംഘടനകള്‍ പാക്കിസ്ഥാനു മാത്രമല്ല സമീപ രാജ്യങ്ങള്‍ക്കും ഭീഷണിയാകുന്നുണ്ടെന്നും ഇതിനാല്‍ ഇവയ്‌ക്കെതിരെ ശക്തമായ നടപടി പാക്കിസ്ഥാന്റെ ഭാഗത്തു നിന്നുണ്ടാകണമെന്നും കെറി ആവശ്യപ്പെട്ടു.