തിരുവനന്തപുരം: ആറ് എല്‍ഡിഎഫ് എംഎല്‍എമാര്‍ യുഡിഎഫിലേക്ക് ഉടനെ എത്തുമെന്ന് കേരള കോണ്‍ഗ്രസ്-ജേക്കബ് വിഭാഗം ചെയര്‍മാന്‍ ജോണി നെല്ലൂര്‍. അടുത്ത നിയമസഭാ സമ്മേളനം തുടങ്ങും മുന്‍പ് അത് സംഭവിക്കും. എല്‍ഡിഎഫിലെ പ്രമുഖ കക്ഷികളുമായി നടത്തിയ ചര്‍ച്ചയില്‍ പങ്കെടുത്തുവെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.
എല്‍ഡിഎഫ് എന്ന മുന്നണി ഉടന്‍ തന്നെ ശിഥിലമാകും. ഏത് കക്ഷിയാണോ യുഡിഎഫിലേയ്ക്ക് വരുന്നതെന്നോ എംഎല്‍എമാരുടെ പേരുകളോ വ്യക്തമാക്കാന്‍ അദ്ദേഹം തയാറായില്ല. അതു യുഡിഎഫിന്റെ ട്രേഡ് സീക്രട്ടാണെന്നാണ് ജോണി നെല്ലൂര്‍ വ്യക്തമാക്കിയത്.
അതേസമയം മുന്നണി മാറ്റത്തെ കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് എന്‍സിപിയും ജനദാദള്‍ എസും അറിയിച്ചു. ജോണി നെല്ലൂരിന്റെ പ്രസ്താവന വാര്‍ത്തകളില്‍ ഇടം പിടിക്കാനെന്നും ഇരുമുന്നണിയിലെ നേതാക്കളും അറിയിച്ചു.