സാംസങിനു പിന്നാലെ എല്‍.ജിയും സോണിയും ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണുകളുടെ വില ഇന്ത്യയില്‍ വെട്ടിക്കുറച്ചു. എല്‍ജിയുടെ സ്മാര്‍ട്‌ഫോണ്‍ ആയ എല്‍ജി ജി3യുടെ വില 5000 രൂപ വരെയാണ് വെട്ടിക്കുറച്ചിരിക്കുന്നത്. രണ്ടു പതിപ്പുകളോടെ അടുത്തിടെ പുറത്തിറങ്ങിയ എല്‍ജി ജി3യുടെ 16 ജിബി പതിപ്പിന് 47,990 രൂപയും 32ജിബി പതിപ്പിന് 50,990 രൂപയുമായിരുന്നു വില.
മറ്റ് എല്‍.ജി ഫോണുകളായ എല്‍ജി എല്‍60 ഡ്യുവലിന് 9,000 രൂപയില്‍ നിന്ന് 7,300 ഉം എല്‍ജി എല്‍70 ഡ്യുവലിന് 15,000ത്തില്‍ നിന്ന് 10,499 രൂപയും എല്‍ജി എഫ്70 മോഡലിന് 18,499ല്‍ നിന്ന് 13,499 രൂപയുമായാണ് വില പുതുക്കി നിശ്ചയിച്ചിരിക്കുന്നത്.
അതേസമയം സോണിയുടെ എക്‌സിപീരിയ Z3 മോഡലുകളുടെ വിലയും വെട്ടിക്കുറച്ചു. എക്‌സ്പീരിയ Z2വിന്റെ വില 49,990ല്‍ നിന്ന് പതിനായിരം രൂപ കുറച്ച് 39,999 ആക്കിയാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതുകൂടാതെ എക്‌സ്പിരിയ Z1ന്റെ വില 44,990ല്‍ നിന്ന് 32,999 ആയും കുറച്ചു. എക്‌സ്പിരിയ M2ഡ്യുവലിന്റെ വില 21,990ല്‍ നിന്ന് 17,999 ആയും എക്‌സ്പിരിയ എസ്പിയുടെ വില 25,490ല്‍ നിന്ന് 15,999 ആയും കുറവു ചെയ്തിട്ടുണ്ട്. എക്‌സിപിരിയ ഇ1 ഡ്യുവലിന്റെ വില 10,490ല്‍ നിന്ന് 6999 ആയും എക്‌സിപിരിയ E1ന്റെ വില 9,490ല്‍ നിന്ന് 5,999 ആയുമാണ് വെട്ടിക്കുറച്ചിരിക്കുന്നത്.