തിരുവനന്തപുരം: എസ്എന്‍ഡിപിയെ കൂടെക്കൂട്ടുന്നതിനെ ചൊല്ലി ബിജെപി നേതാക്കള്‍ തമ്മില്‍ അഭിപ്രായ ഭിന്നത. ജാതി സംഘടനയായ എസ്എന്‍ഡിപിയെ ഒപ്പം നിര്‍ത്തുന്നത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന നിലപാടിലാണ് വി. മുരളീധരന്‍. എന്നാല്‍, മുരളീധരന്റേത് വരേണ്യനിലപാടാണെന്നാണ് ശോഭാ സുരേന്ദ്രന്റെ പക്ഷം.
വരാന്‍ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരം നടക്കുന്നത് പാര്‍ട്ടികള്‍ തമ്മിലാണ്. ബിജെപിയുടെ സന്ദേശങ്ങളും എസ്എന്‍ഡിപിയുടെ സന്ദേശങ്ങളും ഒരുമിച്ച് പോകുന്നതല്ലെന്നും മുരളീധരന്‍ പറഞ്ഞിരുന്നു. പരസ്പരം യോജിക്കാത്ത രണ്ട് ആശയങ്ങള്‍ കൂട്ടിക്കെട്ടാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും മുരളീധരന്‍ ആരോപിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ഇന്ന് നടന്ന ബിജെപി ഭാരവാഹി യോഗത്തില്‍ മുരളീധരന്റെ നിലപാടിനെതിരെ ശോഭാ സുരേന്ദ്രന്‍ ശക്തമായ എതിര്‍പ്പ് അറിയിച്ചത്. വരേണ്യവര്‍ഗക്കാരനായ വി മുരളീധരന്‍ സവര്‍ണ താല്‍പര്യമാണ് സംരക്ഷിക്കുന്നതെന്നും എസ്എന്‍ഡിപിയുമായി സഖ്യം വേണമെന്നുമാണ് ശോഭാ സുരേന്ദ്രന്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.