എസ്പാനിയോളിനെതിരെ റയലിന് ജയം

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ എസ്പാനിയോളിനെ തകര്‍ത്ത് റയല്‍ മാഡ്രിഡ് വീണ്ടും വിജയ വഴിയില്‍ തിരിച്ചത്തി. എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു റയലിന്റെ വിജയം. ലീഗില്‍ എസ്പാനിയോളിന്റെ തുടര്‍ച്ചയായ മൂന്നാം പരാജയമാണിത്. ഇതോടെ പതിനേഴ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ റയല്‍ 42 പോയിന്റുമായി ലീഗില്‍ ഒന്നാം സ്ഥാനം ഭദ്രമാക്കി.

റോഡ്രിഗസും ഗാരത്ബലേയും നാക്കോ ഫെമിന്‍ഡസുമാണ് റയലിന്റെ ഗോളുകള്‍ നേടിയത്. തോല്‍ക്കാതെ 22 മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയ റയലിനെ വലന്‍സിയ ഇരുപത്തിമൂന്നാം മത്സരത്തില്‍ പരാജയപ്പെടുത്തിയിരുന്നു. അതിനുശേഷം നടന്ന രണ്ടു മത്സരങ്ങളിലും റയലിന് തോല്‍വിയായിരുന്നു ഫലം.

Top