കൊച്ചി: എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിയന്ത്രണം കൊണ്ടുവന്നു. സൗജന്യമായി പണം പിന്‍വലിക്കാനുള്ള അവസരം അഞ്ചു തവണയായി പരിമിതപ്പെടുത്തി. അക്കൗണ്ടില്‍ 25,000 രൂപയില്‍ താഴെയുള്ളവര്‍ക്കാണ് പുതിയ നിബന്ധന ബാധിക്കുക. അടുത്തമാസം ഒന്നാം തീയതി മുതല്‍ പുതിയ നടപടി നിലവില്‍വരും.
അക്കൗണ്ടില്‍ ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ പണം ഉണ്ടെങ്കില്‍ പരിധിയില്ലാതെ സൗജന്യ പണമിടപാട് നടത്താന്‍ സാധിക്കും. പരിധി കഴിഞ്ഞാല്‍ ഓരോ ഇടപാടിനും അഞ്ചു രൂപ ചാര്‍ജായി ഈടാക്കുമെന്നും എസ് ബി ഐ അറിയിച്ചിട്ടുണ്ട്.
അതേസമയം, മറ്റു ബാങ്കുകളുടെ എടിഎമ്മികളില്‍ നിന്നും അഞ്ചു തവണയില്‍ കൂടുതല്‍ ഇടപാട് നടത്തിയാല്‍ 20 രൂപ ചാര്‍ജ് ഈടാക്കും. ബാലന്‍സ് പരിശോധിക്കല്‍, മിനി സ്‌റ്റേറ്റ്‌മെന്റ് തുടങ്ങി സേവനങ്ങള്‍ക്ക് എട്ടു രൂപ വീതവും ഈടാക്കും.