ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ കുതിപ്പ് തുടരുകയാണ് ടീം ഇന്ത്യ മിസ്ബാ-ഉള്‍-ഹഖ്

കദിന ക്രിക്കറ്റ് ലോകകപ്പില്‍ അപരാജിത കുതിപ്പ് തുടരുകയാണ് ടീം ഇന്ത്യ. എട്ടില്‍ എട്ടും ജയിച്ച് പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ള രോഹിതും സംഘവും സെമിയില്‍ പ്രവേശിക്കുകയും ചെയ്തു. ഇപ്പോഴിതാ ലോകകപ്പില്‍ സ്വപ്നതുല്യമായ പ്രകടനവുമായി മുന്നേറുന്ന ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ മിസ്ബാ-ഉള്‍-ഹഖ്.

പക്ഷേ ഈ മൂന്ന് പതിപ്പുകളിലും ഇന്ത്യക്ക് കിരീടം നേടാന്‍ കഴിഞ്ഞിട്ടില്ല. നോക്കൗട്ടില്‍ ടീം തകര്‍ന്നടിയുന്നതാണ് കണ്ടത്. 2003-ലെ ലോകകപ്പ് ഫൈനലിലും, 2015 ലേയും, 2019 ലേയും സെമിഫൈനലിലും ഇന്ത്യയ്ക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. സുപ്രധാന ഘട്ടത്തിലെ സമ്മര്‍ദം കാരണം കിരീട സാധ്യത നഷ്ടപ്പെടുത്തുകയാണ് ഇന്ത്യന്‍ ടീം ചെയ്യാറുള്ളത്. 2023ലും ഇത് സംഭവിക്കാനാണ് സാധ്യതയെന്നും മിസ്ബ അഭിപ്രായപ്പെട്ടു. ദക്ഷിണാഫ്രിക്കയുടെ തോല്‍വിയോടെ മറ്റ് ടീമുകള്‍ക്ക് സെമി ഫൈനലിലെത്താന്‍ ഇനിയും ചെറിയ അവസരമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ യഥാര്‍ത്ഥ ഭീഷണി ലോകകപ്പില്‍ ഉയര്‍ന്നുവരാന്‍ പോകുകയാണെന്ന് മിസ്ബ ഉള്‍ ഹഖ് അഭിപ്രായപ്പെട്ടു. 2003, 2015, 2019, 2023 ലോകകപ്പ് മത്സരങ്ങള്‍ താരതമ്യം ചെയ്തായിരുന്നു അദ്ദേഹത്തിന്റെ വിലയിരുത്തല്‍. 2023 പോലെ 2003-ലും ഇന്ത്യ തുടര്‍ച്ചയായി 8 വിജയങ്ങള്‍ നേടിയിട്ടുണ്ട്. 2015-ല്‍ ലീഗ് ഘട്ടത്തില്‍ തോല്‍വി അറിയാതെയായിരുന്നു ടീമിന്റെ കുതിപ്പ്. 2019-ലും 2023 ന് സമാനമായി പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി – മിസ്ബാ പറയുന്നു.

 

Top